Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാനഘട്ടത്തിൽ പാളി; വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി; ചന്ദ്രയാനിൽ അനിശ്ചിതത്വം

ലാന്റര്‍ തകര്‍ന്നതാണോ പ്രശ്‌നത്തിന് കാരണമെന്ന ചോദ്യത്തിനും ഐഎസ്ആര്‍ഒ വിശദീകരണം നല്‍കിയില്ല.

അവസാനഘട്ടത്തിൽ പാളി; വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി; ചന്ദ്രയാനിൽ അനിശ്ചിതത്വം
, ശനി, 7 സെപ്‌റ്റംബര്‍ 2019 (08:11 IST)
ലോകം കണ്ണുനട്ടിരുന്ന ഇന്ത്യയുടെചന്ദ്രയാൻ-2 ചാന്ദ്ര‌ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായില്ല.  ചന്ദ്രന് തൊട്ടടുത്ത് വെച്ച് സിഗ്നലുകള്‍ നഷ്ടമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2.1 കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്.എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് പഠിച്ചുവരുന്നെയുള്ളവെന്നും അതിന് ശേഷം മാത്രമെ വിശദീകരണം നല്‍കാന്‍ കഴിയുവെന്നും ഐഎസ്ആര്‍ ഒ മേധാവി വ്യക്തമാക്കി.
 
ലാന്റര്‍ തകര്‍ന്നതാണോ പ്രശ്‌നത്തിന് കാരണമെന്ന ചോദ്യത്തിനും ഐഎസ്ആര്‍ഒ വിശദീകരണം നല്‍കിയില്ല. സിഗ്നലുകള്‍ പരിശോധിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രലിലേക്ക് ഇറങ്ങുന്നതിന് മുമ്പുള്ള 15 മിനിറ്റകളെ പേടിപ്പിക്കുന്ന നിമിഷങ്ങള്‍ എന്നാണ് ഐസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ നേരത്തെ തന്നെ   വിശേഷിപ്പിച്ചിരുന്നത്.
 
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേഷണ പേടകത്തെ ഇറക്കാനുള്ള ശ്രമമായിരുന്നു ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്.പര്യവേക്ഷണവാഹനം ചന്ദ്രനില്‍ പതിയെ ഇറക്കുന്ന (സോഫ്റ്റ് ലാന്‍ഡിങ്) നാലാമത്തെ രാജ്യമാവുകയെന്ന ഇന്ത്യയുടെ സ്വപ്നമാണ്  അവസാന നിമിഷം പരാജയപ്പെട്ടത്. ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപപീലയന്‍ എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 22.8 ഡിഗ്രി കിഴക്കായാണ് ലാന്‍ഡര്‍ ഇറക്കാന്‍ പദ്ധതിയിട്ടിരുന്നത്. .
 
ഇതില്‍ വിജയിക്കാന്‍ പോകുന്നുവെന്ന ഘട്ടമെത്തിയപ്പോഴാണ് രാജ്യത്തെ നിരാശയിലാക്കി കൊണ്ട് ലാന്ററുമായുള്ള വിനിമയ ബന്ധം നഷ്ടമായത്. ബാംഗളുരുവിലെ ടെലിമെട്രി ട്രാക്കിംങ് ആന്റ് കമാന്റ് നെറ്റ് വര്‍ക്കിലെ ശാസ്ത്രജ്ഞരാണ് എല്ലാ ഏകോപനവും നടത്തിയത്.പുലര്‍ച്ച 1 39 നാണ് വിക്രം ലാന്റര്‍ പതുക്കെ താഴെക്ക് ഇറങ്ങുന്നതിന്റെ ഗ്രാഫിക്ക് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആ സമയം ലാന്റര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 30 കിലോ മീറ്റര്‍ അകലെയായിരുന്നു. വേഗത കുറച്ച് ചന്ദ്രനിലേക്ക് ഇറക്കാനുള്ള ശ്രമമായിരുന്നു പിന്നീട് നടത്തിയത്. ഇതിന്റെ അവസാന ഘട്ടം അടുത്തപ്പോഴായിരുന്നു വിനിമിയ ബന്ധം നഷ്ടമായത്.
 
വിനിമയ ബന്ധം നഷ്ടമായ വിവരം പ്രധാനമന്ത്രിയെ ആണ് ഐഎസ്ആര്‍ഒ മേധാവി ആദ്യം അറിയിച്ചത്. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയായിരുന്നു. ജൂലൈ 22 ന് ഉച്ചതിരിഞ്ഞ് 2.43 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേ്‌സ് സെന്ററില്‍നിന്ന് ചന്ദ്രായന്‍ രണ്ട് യാത്ര തുടങ്ങിയത്. 23 ദിവസം ഭൂമിയേയും 18 ദിവസം ചന്ദ്രനെയും വലം വെച്ച് ഇറങ്ങാനായിരുന്നു പദ്ധതി
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫുട്‌ബോള്‍ മത്സരം കണ്ടതിന് ആറ് മാസം തടവ്; യുവതി കോടതി മുറ്റത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു