Webdunia - Bharat's app for daily news and videos

Install App

Chandrayaan 3 Landing Count down: ചന്ദ്രോപരിതലത്തില്‍ മാസ് എന്‍ട്രി നടത്താന്‍ 'വിക്രം'; ഇങ്ങനെ സംഭവിച്ചാല്‍ മാത്രം പദ്ധതി ലക്ഷ്യം കാണില്ല, ഓഗസ്റ്റ് 27 ലേക്ക് മാറ്റും

അതേസമയം ചന്ദ്രയാന്‍ 3 ദൗത്യത്തിനു ചില പ്രതിസന്ധികളേയും തരണം ചെയ്യേണ്ടി വന്നേക്കാം

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2023 (09:37 IST)
Chandrayaan 3 Landing Count down: രാജ്യത്തിന്റെ അഭിമാനമാകാന്‍ ചന്ദ്രയാന്‍ 3. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 6.04 നാണ് ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ (വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന ലാന്‍ഡിങ് മൊഡ്യുള്‍ ആണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തിനു സമീപം സ്പര്‍ശിക്കാനായി തയ്യാറെടുക്കുന്നത്. ചന്ദ്രയാന്റെ ലാന്‍ഡര്‍ ആയ വിക്രം ലാന്‍ഡിങ് നടത്തിയ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റല്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലേക്ക് എത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. 
 
ഇത്തവണ വിക്രം വളരെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. വിക്രം സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്താല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 
 
അതേസമയം ചന്ദ്രയാന്‍ 3 ദൗത്യത്തിനു ചില പ്രതിസന്ധികളേയും തരണം ചെയ്യേണ്ടി വന്നേക്കാം. ലാന്‍ഡിങ്ങിന് അനുയോജ്യമല്ലാത്ത കാലാവസ്ഥയാണെങ്കില്‍ വിക്രം ലാന്‍ഡിങ് നടത്തുകയില്ല. ലാന്‍ഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാന്‍ഡറിന് തോന്നിയാല്‍ ദൗത്യം ഓഗസ്റ്റ് 27 ലേക്ക് നീട്ടാനാണ് സാധ്യത. ചന്ദ്രോപരിതലത്തിലെ പൊടിയും മര്‍ദ്ദവും വിക്രത്തിന്റെ ലാന്‍ഡിങ്ങിനെ പ്രതികൂലമായി ബാധിച്ചേക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments