ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഗുജറാത്തില്‍ ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്കാണ് അനുമതി. അതേസമയം കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്ത് നല്‍കുന്നതു വരെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഗുജറാത്ത് സര്‍ക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിത നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയതില്‍ സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.