Webdunia - Bharat's app for daily news and videos

Install App

ചരിത്രമാകാൻ ചന്ദ്രയാൻ 2 കുതിച്ചുയർന്നു, ഒന്നാം ഘട്ടം വിജയകരം

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (15:07 IST)
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രായാൻ 2 പറന്നുയർന്നു. ഉച്ചക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുമാണ് ചന്ദ്രയാൻ 2വിനെയും വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി മാർക്ക് 3 എംവൺ റോക്കറ്റ് പറന്നുയർന്നത്. വിക്ഷേപണത്തിന്റെ ഒന്നാം ഘട്ടം വിജയകരമെന്ന് ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി  
 
 
വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ സെപ്തംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യുമെന്നാണ് ഐഎസ്ആർഒ  വ്യക്തമാക്കിയിരിക്കുന്നത് ഒന്നാമ് ഘട്ടത്തിൽ. കൃത്യമായ പാതയിൽ തന്നെ ജിഎസ്എൽവി നീങ്ങി റൊക്കറ്റിലെ ദ്രവ ഇന്ധന ഘട്ടം പ്രവർത്തിച്ചു തുടങ്ങി. സ്ട്രാ[പോൺ റോക്കറ്റുകൾ വേർപെട്ടു.
 
റോക്കറ്റിലെ ക്രയോജെനിക് എഞ്ചിൻ പ്രവർത്തിച്ച സേഷമാണ് ആദ്യ ഭ്രമണ പഥത്തിൽചന്ദ്രയാൻ എത്തിയത്. ഇനി നിർണ്ണായക ഘട്ടങ്ങൾ കടന്നുവേണം ചന്ദ്രയാൻ 2 ലക്ഷ്യസ്ഥാനം കാണാൻ. ജൂലൈ 15ന് അർധരാത്രിയാണ് നേരത്തെ ചന്ദ്രയാൻ 2വിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവക്കുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments