മാറിനിന്ന സൂര്യയെ മുന്നിലേക്ക് നിർത്തി സ്വയം പിന്നിലേക്ക് മാറിനിന്ന് മോഹൻലാൽ, വീഡിയൊ സോഷ്യൽ മീഡിയയിൽ തരംഗം !

തിങ്കള്‍, 22 ജൂലൈ 2019 (13:33 IST)
സൂര്യയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന കെവി ആനന്ദ് ചിത്രം കാപ്പാനിന്റെ ഓഡിയോ ലോഞ്ചിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രജനികാന്തും ശങ്കറും അതിഥികളായി എത്തിയ ചടങ്ങിൽ ഒതുങ്ങി മാറിനിന്ന സൂര്യയെ മുന്നിലേക്ക് നിർത്തി സ്വയം പിന്നിലേക്ക് നീങ്ങിനിൽക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം.
 
തന്റെ നാൽപ്പത് വർഷത്തെ സിനിമ ജീവിതത്തിൽ സൂര്യയെപ്പോലെ ഡെഡിക്കേറ്റഡ് ആയ ഒരു അഭിനയതാവിനെ കണ്ടിട്ടില്ല് എന്ന് മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. തന്റെ എക്കാലത്തെയും ഇഷ്ടനടനായ മോഹൻലാൽ സറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച സഹോദരനെ ഓർത്ത് അഭിമാനിക്കുന്നു എന്നായിരുന്നു കാർത്തിയുടെ പ്രതികരണം.
 
സിനിമയിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. എൻഎസ്ജി കമാൻഡറായാണ് ചിത്രത്തിൽ സൂര്യ വേഷമിടുന്നത്. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പാന് ഉണ്ട്. സിനിമ ആഗസ്റ്റ് മുപ്പതിന് തീയറ്ററുകളിലെത്തും .   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹൻലാൽ മികച്ച സ്വാഭാവിക അഭിനേതാവ്: രജനികാന്ത്