ചില്ലറയിൽ ഒതുങ്ങില്ല; ട്രാഫിക് നിയമം ലംഘിച്ചാൽ നാളെ മുതൽ കീശ കാലിയാകും, അറിഞ്ഞോളു ഇക്കാര്യങ്ങൾ !

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (15:16 IST)
ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കെതിരെയുള്ള നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ മോട്ടോർ വാഹനനിയമത്തിൽ കുണ്ടുവന്ന ഭേതഗതി. നാളെ സെപ്തംബർ ഒന്നുമുതൽ രാജ്യാത്ത് നിലവിൽവരും. നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ തുക ഇരട്ടിയിലധികമാക്കി വർധിപ്പിച്ചും കൂടുതൽ ഭേതഗതികൾ ഉൾപ്പെടുത്തുത്തിയും നിയമത്തെ വിപുലപ്പെടുത്തിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു.
 
ഹെല്‍‌മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ ഇനി 1000 രൂപ പിഴ നൽകണം, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് 6മാസം തടവും 10,000 രൂപയും പിഴയുമാണ് ശിക്ഷ, ഈ കുറ്റം അവർത്തിച്ചാൽ തടവ് രണ്ട് വർഷമായും പിഴ 15,000 രൂപയായും വർധിക്കും ആംബുലൻസ് ഉൾപ്പടെയുള്ള അടിയന്തര സർവീസുകൾ തടസപ്പെടുത്തിയാൽ 10,000 രൂപ പിഴയടക്കേണ്ടിവരും. അതേസമയം അപകടങ്ങളെ തുടർന്നുള്ള തേർഡ് പാർട്ടി ഇൻഷൂറൻസ് ക്ലെയിമുകളും നടപടി ക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്.
 
പുതുതായി 28 വിഭാഗങ്ങളാണ് നിയമത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കാനും കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം വിചാരണ ചെയ്യാനും നിയമത്തിൽ നിർദേശമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments