ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ മോഷണമാണെന്ന് ആരോപണം; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ
ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ മോഷണമാണെന്ന് ആരോപണം: പുസ്തകത്തിന്റെ വില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍ കോടതിയുടെ ഉത്തരവ്
ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ മോഷണമാണെന്ന് ആരോപണം. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ തന്റെ പുസ്തകത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് എഴുത്തുകാരി അന്‍വിത ബാജ്പേയി. സംഭവത്തില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഴുത്തുകാരിയുടെ ഈ ആരോപണത്തെ തുടര്‍ന്ന് പുസ്തകത്തിന്റെ വില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍ ബംഗളൂരു കോടതിയുടെ താല്‍ക്കാലിക ഉത്തരവ്.
ലൈഫ് ഓഡ്സ്, ആന്‍ഡ് എന്‍ഡ്സ് എന്ന തന്റെ പുസ്തത്തില്‍ നിന്നുള്ള ഡ്രോയിങ് പാരലല്‍സ് എന്ന കഥയുടെ മോഷണമാണ് ചേതന്‍ ഭഗത്തിന്‍റെ കൃതിയിലുള്ളതെന്നാണ് ആരോപണം. കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എല്ലാം ചേതന്‍ ഭഗത്തിന്‍റെ കൃതില്‍ ഉണ്ടെന്നും അന്‍വിത ബാജ്പേയി ആരോപിക്കുന്നു. 2014ല്‍ ഒരു പുസ്തകോത്സവത്തിനിടെയില്‍ തന്റെ പുസ്തകം ചേതന്‍ ഭഗത്തിന് കൈമാറിയിരുന്നതായും അന്‍വിത പറഞ്ഞു. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്ന് ചേതന്‍ വ്യക്തമാക്കി.