ഛത്തിസ്‌ഗഡിൽ ആചാരത്തിന്റെ ഭാഗമായി ചാട്ടവാർ അടി ഏറ്റുവാങ്ങി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഗോവർധന പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേൽ ചടങ്ങിൽ പങ്കെടുത്തത്.
ചടങ്ങിൽ മുഖ്യമന്ത്രി വലതു കൈ നീട്ടിപിടിച്ചുകൊണ്ട് ചടങ്ങിന് കാർമികത്വം വഹിക്കുന്ന ബീരേന്ദ്ര താക്കൂറിൽ നിന്ന് എട്ടു തവണ ചാട്ടവാറടി കൈയിൽ ഏറ്റുവാങ്ങുകയായിരുന്നു. ജാൻഗിരിയിലാണ് വർഷം തോറുമുള്ള പതിവ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി എത്തിയത്. സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.