Select Your Language

Notifications

webdunia
webdunia
webdunia
webdunia

Supreme Court Chief Justice: 'ഇതാണ് അച്ഛന്റെ കോടതി'; ദത്തുപുത്രിമാരെയും കൊണ്ട് സുപ്രീം കോടതിയിലേക്ക് എത്തി ചീഫ് ജസ്റ്റിസ്, ഹൃദ്യം ഈ ചിത്രങ്ങള്‍

രാവിലെ പത്തിന് കോടതിയിലെത്തിയ ചന്ദ്രചൂഡ് ആദ്യം മക്കളെയും കൊണ്ട് സന്ദര്‍ശക ഗ്യാലറിയിലൂടെ തന്റെ കോര്‍ട്ട് റൂമിലേക്ക് കൊണ്ടുപോയി

Chief justice brings daughters to Supreme court
, ശനി, 7 ജനുവരി 2023 (12:46 IST)
Supreme Court Chief Justice: മക്കളായ മഹിക്കും പ്രിയങ്കയ്ക്കും തന്റെ ജോലി സ്ഥലം കാണിച്ചുകൊടുത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഭിന്നശേഷിക്കാരായ തന്റെ രണ്ട് പെണ്‍മക്കളേയും കൊണ്ട് വെള്ളിയാഴ്ച രാവിലെയാണ് ചന്ദ്രചൂഡ് സുപ്രീം കോടതിയിലെത്തിയത്. അച്ഛന്റെ ജോലി സ്ഥലം കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോഴാണ് ചീഫ് ജസ്റ്റിസ് മക്കളെ സുപ്രീം കോടതിയില്‍ കൊണ്ടുവന്നത്. 
 
രാവിലെ പത്തിന് കോടതിയിലെത്തിയ ചന്ദ്രചൂഡ് ആദ്യം മക്കളെയും കൊണ്ട് സന്ദര്‍ശക ഗ്യാലറിയിലൂടെ തന്റെ കോര്‍ട്ട് റൂമിലേക്ക് കൊണ്ടുപോയി. 'നോക്കൂ അവിടെയാണ് ഞാന്‍ ഇരിക്കുന്നത്' എന്ന് വാത്സല്യത്തോടെ മക്കള്‍ക്ക് കാണിച്ചുകൊടുത്തു. 
 
ചീഫ് ജസ്റ്റിസിന്റെ ചേംബറിലേക്ക് കൊണ്ടുപോയി ജഡ്ജിമാര്‍ ഇരിക്കുന്ന സ്ഥലങ്ങളും അഭിഭാഷകര്‍ വാദിക്കുന്ന സ്ഥലങ്ങളും കാണിച്ചുകൊടുത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്ഷിതാക്കളുടെ അറിവോടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാം; ബാലാവകാശ കമ്മിഷന്‍