Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം: അയല്‍രാജ്യങ്ങളുമായി തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അമേരിക്ക നിര്‍ത്തണമെന്ന് ചൈന

ഇന്ത്യ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം: അയല്‍രാജ്യങ്ങളുമായി തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അമേരിക്ക നിര്‍ത്തണമെന്ന് ചൈന

ശ്രീനു എസ്

, ബുധന്‍, 28 ഒക്‌ടോബര്‍ 2020 (17:32 IST)
ഇന്ത്യ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രതികരണത്തിനെതിരെ ചൈന. അയല്‍രാജ്യങ്ങളുമായി തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അമേരിക്ക നിര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെന്‍ബിന്‍ പറഞ്ഞു. 
 
പോംപിയോയുടെ ആരോപണങ്ങള്‍ പുതുമയുള്ളതല്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ചൈന പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കൊപ്പം അമേരിക്ക ഉണ്ടാകുമെന്ന് മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും സുരക്ഷ ചര്‍ച്ചകള്‍ക്കു ശേഷമാണ് പോംപിയോയുടെ പ്രസ്താവന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരേമാത്രമല്ല ഏതുതരത്തിലുള്ള ഭീഷണികള്‍ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ശക്തമായ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപിന്റെ ട്വീറ്റുകളോട് തനിക്ക് എല്ലായിപ്പോഴും യോജിപ്പില്ലെന്ന് മെലാനിയ ട്രംപ്