Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീർ വിഷയം: പാക്ക് നിലപാടിനാണ് തങ്ങള്‍ പ്രധാന്യം നൽകുന്നതെന്ന് ചൈന

കശ്മീർ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടിനു പിന്തുണ നൽകുന്നതായി ചൈന.

കശ്മീർ വിഷയം: പാക്ക് നിലപാടിനാണ് തങ്ങള്‍ പ്രധാന്യം നൽകുന്നതെന്ന് ചൈന
ബെയ്ജിങ് , വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (11:18 IST)
കശ്മീർ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടിനു പിന്തുണ നൽകുന്നതായി ചൈന. കശ്മീരിലെ പ്രശ്നങ്ങൾക്കു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണം. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും അത് അത്യാവശ്യമാണെന്നും പാക്ക് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനയുടെ ഉപവിദേശകാര്യമന്ത്രി ല്യൂ സെഹ്മിൻ പറഞ്ഞു.       
 
കശ്മീരിലെ വിഷയം വിശദീകരിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ പാകിസ്ഥാന്‍ വിവിധ രാജ്യങ്ങളിലേക്കയച്ചിരുന്നു. യുഎന്നിലെ പാക്ക് നിലപാടിനു ചൈന പിന്തുണ നല്‍കില്ലെന്നാണ് ബെയ്ജിങ് വ്യക്തമാക്കിയത്. അതിനു തൊട്ടു പിന്നാലെയാണ് ഉപവിദേശകാര്യമന്ത്രി ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാടു മാറ്റിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറി ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് സുരക്ഷാ ഉപദേഷ്‌ടാവ്; ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സൂസന്‍ റൈസ്