Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂനിയര്‍ എന്‍ ടി ആറിന്റെയും പവന്‍ കല്യാണിന്റെയും ആ‍രാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് പവന്‍ കല്യാണിന്റെ ആരാധകന്‍

താരാരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ജൂനിയര്‍ എന്‍ ടി ആര്‍
ബംഗളൂരു , വ്യാഴം, 25 ഓഗസ്റ്റ് 2016 (16:42 IST)
തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ ടി ആറിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പവന്‍ കല്യാണിന്റെ ആരാധകനായ വിനോദ് റോയല്‍ (24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പവന്‍ കല്യാണിന്റെ ആരാധകനാ‍യ ഇയാള്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയപാര്‍ട്ടിയായ ജനസേനയുടെ സജീവപ്രവര്‍ത്തകനുമാണ്.
 
കര്‍ണാടകയിലെ കോലാറില്‍ നടന്ന അവയവദാന ബോധവത്‌കരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് ആയിരുന്നു വിനോദ്. പരിപാടിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇയാള്‍ പവന്‍ കല്യാണിനെ പുകഴ്ത്തിയിരുന്നു. കൂടാതെ, ജയ് പവാന്‍ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
 
വിനോദിന്റെ ഈ പ്രകടനം പരിപാടിയില്‍ പങ്കെടുത്ത ചില ജൂനിയര്‍ എന്‍ ടി ആര്‍ ആരാധകര്‍ ചൊടിപ്പിച്ചു. പരിപാടിക്ക് ശേഷം സമീപത്തെ ബാറില്‍ വെച്ച് ഇരുവിഭാഗവും ഇതിനെ ചൊല്ലി ഏറ്റുമുട്ടുകയും സംഘര്‍ഷത്തിനിടെ നെഞ്ചിന് കുത്തേറ്റ് വിനോദ് മരിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജൂനിയര്‍ എന്‍ ടി ആര്‍ ആരാധകനായ അക്ഷയ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണ്; മലക്കം മറിഞ്ഞ് രാഹുല്‍, ഞെട്ടലോടെ കോണ്‍ഗ്രസ്