Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണ്; മലക്കം മറിഞ്ഞ് രാഹുല്‍, ഞെട്ടലോടെ കോണ്‍ഗ്രസ്

ആർഎസ്എസിനെതിരേ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്ന് രാഹുൽ

mahatma gandhi
ന്യൂഡൽഹി , വ്യാഴം, 25 ഓഗസ്റ്റ് 2016 (16:37 IST)
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർഎസ്എസാണെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. വിഷയത്തിൽ ആർഎസ്എസിനെതിരേ നിലപാട് മയപ്പെടുത്തി രാഹുൽ സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചതിന്റെ പിറ്റേന്നാണ് പുതിയ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.

ഗാന്ധിജിയെ വധിച്ചത് ആര്‍ എസ് എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയില്‍ നല്കിയ വിശദീകരണത്തിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.

ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് ഒരു സംഘടന എന്ന നിലയില്‍ ആര്‍ എസ് എസിനെ കുറ്റപ്പെടുത്തിയിട്ടില്ല. ആര്‍ എസ് എസുമായി ബന്ധമുള്ള ചിലരാണെന്നാണ് താന്‍ പറഞ്ഞതെന്നും രാഹുല്‍ കോടതിയില്‍ ബുധനാഴ്‌ച വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ നിലപാട് മാറ്റിയത്.

ആർഎസ്എസിനെതിരേ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, രാഹുലിന്റെ ഈ നിലപാടുമാറ്റത്തില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലപാടില്‍ ഉറച്ചു നില്‍ക്കാതെ മണിക്കൂറുകള്‍ക്കകം പ്രസ്‌താവന മാറ്റി പറഞ്ഞതാണ് എതിര്‍പ്പുകള്‍ക്ക് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യമായി വിമര്‍ശിക്കരുത്; നിര്‍ദ്ദേശം സംഘ്‌പരിവാര്‍ സംഘടനകളുടെ ഭാരവാഹികളുടെ യോഗത്തില്‍