Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 വര്‍ഷം മുന്‍പ് ദത്തെടുത്ത മൂന്നുപെണ്‍മക്കളുടെ വിവാഹം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

Cm Shivraj Singh Chouhan

ശ്രീനു എസ്

, ശനി, 17 ജൂലൈ 2021 (13:40 IST)
20 വര്‍ഷം മുന്‍പ് ദത്തെടുത്ത മൂന്നുപെണ്‍മക്കളുടെ വിവാഹം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാധന്‍, സുമന്‍, പ്രീതി എന്നിവരുടെ വിവാഹമാണ് ശിവ് രാജ് സിങ് ചൗഹാനും ഭാര്യയും ചേര്‍ന്ന് നടത്തിയത്. 20 വര്‍ഷം മുന്‍പ് വിദിഷയിലെ സുന്ദര്‍ സോ ആശ്രമത്തില്‍ ഏഴുപെണ്‍കുട്ടികളേയും രണ്ട് ആണ്‍കുട്ടികളേയുമായിരുന്നു ഇദ്ദേഹം ദത്തെടുത്തിരുന്നത്. 
 
വിവാഹത്തിന്റെ വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വലിയ ഉത്തരവാദിത്തമാണ് നിറവേറ്റപ്പെടുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കുട്ടികളെ ദത്തെടുക്കുമ്പോള്‍ അദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ പീഡിപ്പിച്ച 70 കാരന്‍ അറസ്റ്റില്‍