Publish Date: Thu, 07 Apr 2022 (20:46 IST)
Updated Date: Thu, 07 Apr 2022 (20:52 IST)
രാജ്യത്ത് സിഎൻജി വിലയിൽ വീണ്ടും വർധനവ്. മുംബൈയിൽ കിലോഗ്രാമിന് 7 രൂപയുയർന്നപ്പോൾ ഗുജറാത്തിൽ 6.5 രൂപയുടെ വർധനവുണ്ടായി. മുംബൈയിൽ സിഎൻജി കിലോഗ്രാമിന് 67 രൂപയാണ് വില. ഗുജറാത്തിൽ ഇത് 76.98 ആണ്
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും സിഎൻജി വില ഉയർന്നു. മാർച്ച് മാസം മുതൽ ഇതുവരെ 12.50 രൂപയുടെ വർധനവാണ് ഡൽഹിയിലുണ്ടായത്. നിലവിൽ 69.11 രൂപയാണ് ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില.