പെട്രോൾ-ഡീസൽ വില വർധനവിന് പുറമെ സിഎൻജി വിലയും വാണിജ്യ സിലണ്ടർ വിലയും കുത്തനെ കൂട്ടി. ഒരു കിലോ സിഎൻജി വിലയിൽ എട്ട് രൂപയുടെ വർധനവാണുണ്ടായത്. കൊച്ചിയിൽ 72 രൂപയായിരുന്ന സിഎൻജി വില 80 ആയി ഉയർന്നു.
വാണിജ്യ സിലിണ്ടർ വിലയിൽ 256 രൂപയുടെ വർധനവാണ് ഉണ്ടായത്. കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2256 രൂപയായി. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് അധിക നികുതി ഉൾപ്പടെ പല സാധനങ്ങൾക്കും വില ഉയരുന്നതാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിൽ നഗരങ്ങളിൽ സിഎൻജി വില 37 ശതമാനം വരെ ഉയർന്നിരുന്നു. കേരളത്തിൽ ഒരു മാസം മുൻപ് 56.3 രൂപയായിരുന്നു സിഎൻജി വില. മൂന്ന് മാസം മുൻപ് ഇത് 54.45 രൂപയും. ഇതാണ് 80 രൂപയായി ഉയർന്നത്.