Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യം കലർത്തി ഐസ്‌ക്രീം വിതരണം, കോയമ്പത്തൂരിലെ പാർലർ പൂട്ടിച്ചു

മദ്യം കലർത്തി ഐസ്‌ക്രീം വിതരണം, കോയമ്പത്തൂരിലെ പാർലർ പൂട്ടിച്ചു
, വെള്ളി, 22 ഒക്‌ടോബര്‍ 2021 (13:03 IST)
തമിഴ്‌നാട് കോയമ്പത്തൂരിൽ ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തിയ ഐസക്രീം പാർലർ പൂട്ടിച്ചു. പാപനായ്ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ പലതരത്തിലുള്ള മദ്യം ചേർത്ത ഐസ്ക്രീമുകൾ കണ്ടെത്തിയിരുന്നു.
 
നാട്ടുകാർ നൽകിയ പരാ‌തികളെ തുടർന്നായിരുന്നു പരിശോധന.ഐസ്ക്രീം പാർലറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെടുത്തു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗത്ത് കൊതുകും ഈച്ചകളും ആർത്തിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. കൂടാതെ  കടയിലെ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ല. തലയിൽ തൊപ്പി, കയ്യുറ, ഫേസ്മാസ്ക്ക് എന്നിവ ഉപയോഗിക്കുന്നില്ല എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
 
സംഭവം വാർത്തയായതിന് പിന്നാലെ കടയുടെ ലൈസൻസ് റദ്ദ് ചെയ്യാനും കട അടച്ചുപൂട്ടാനും തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യം ഉത്തരവിട്ടു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ 28 ക്യാമറകള്‍, മസാജിങ് കേന്ദ്രത്തില്‍ മാത്രം എട്ടെണ്ണം; എത്തിയവരില്‍ സുധാകരനും, മസാജിങ് റൂമില്‍ പലരും എത്തിയിരുന്നത് നഗ്നരായി എന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍