കറുത്ത കുഞ്ഞിനെ വെളുപ്പിക്കാൻ ദേഹത്ത് കല്ലുകൊണ്ടുരച്ച് അമ്മയുടെ ക്രൂരകൃത്യം

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (19:02 IST)
മദ്യപ്രദേശ്: കറുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി സ്കൂൾ അദ്യാപികകുടിയായ സുധ തിവാരി എന്ന അമ്മ കുട്ടിയുടെ ദേഹമാകെ കല്ലുകൊണ്ട് ഉരച്ച് മുറിപ്പെടുത്തി. മദ്യപ്രദേശിലെ നിഷാത്പുരയിലാണ് മനസ്സാക്ഷിയെ മുറിവേൽപ്പിക്കുന്ന സംഭവം. കുട്ടികളില്ലാത്തതിനെ തുടർന്ന് ഒന്നര വർഷം മുൻപ് ദത്തെടുത്ത കുട്ടിയോടാണ് അമ്മയുടെ ക്രൂരത. 
 
ദത്തെടുത്തത് മുതൽ തന്നെ കുട്ടിയുടെ നിറത്തോട് അസ്വസ്ഥത ഉണ്ടായിരുന്നു സുധക്ക്. കുട്ടിയെ വെളുപ്പിക്കാനായി ഇവർ കുട്ടിയുടെ ദേഹത്ത് പലതും പരീക്ഷിച്ചിരുന്നതായും പറയുന്നു. കല്ലുകൊണ്ട് ദേഹത്തുരച്ചാൽ നിറത്തിൽ മാറ്റമുണ്ടാകുമെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥനത്തിലാണ് സുധ കുട്ടിയുടെ മേൽ ഈ ക്രൂരകൃത്യത്തിന് മുതിർന്നത്. ഇതു കണ്ടുനിൽക്കാനാകാതെ സുധയുടെ ബന്ധുവായ ശോഭ ശർമ്മയാണ് വിവരം പോലീസിൽ അറിയിച്ചത്.
 
തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയെ മോചിപ്പിച്ചു. കല്ലുകൊണ്ട് ഉരച്ചത്‌ മൂലം കുട്ടിയുടെ ദേഹത്ത് വലിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. അതിനാൽ കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments