Publish Date: Mon, 02 Apr 2018 (18:25 IST)
Updated Date: Mon, 02 Apr 2018 (18:27 IST)
കാസർഗോഡ്: കരിമ്പ് ജ്യൂസ് വിൽപ്പനക്കാരനിൽ നിന്നും കത്തി തട്ടിപ്പറിച്ച് യുവാവ് സ്വന്തം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കാസർഗോഡ് ജില്ലയിലെ പാണലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവം കണ്ട് നിന്ന വ്യാപാരി ബോധരഹിതനായി വീണു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയ പാതയോരത്ത് കരിമ്പ് ജ്യൂസ് വിറ്റുകൊണ്ടിരിക്കെ യുവാവ് കത്തി തട്ടിപ്പറിച്ച് കഴുത്തറുക്കുകയായിരുന്നു കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി ഹരീഷ് നായിക്കെന്നയാളാണ് ആളുകൾ നോക്കി നിൽക്കെ ജീവനൊടുക്കിയത് ഇയാളെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.
പോക്കറ്റിൽ നിന്നും കണ്ടെടുത്ത തിരിച്ചറിയൽ കാർഡിൽ നിന്നുമാണ് പേരും മറ്റു വിശദാംശങ്ങളും ലഭിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ലാ.