എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലാ..? ഡി സിനിമാസ് ഭുമി കയ്യേറ്റത്തിൽ വിഷയത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടേ രൂക്ഷ വിമർശനം
ഒരാഴ്ചക്കുള്ളിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേഷം
ത്രിശൂർ: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്തതിൽ
വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ രൂക്ഷ വിമർഷനം. ത്രിശൂർ വിജിലൻസ് കോടതിയാണ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുന്നയിച്ചത്. കോടതി നിർദേശം നൽകിയിട്ടും എന്തുകോണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ലാ, എന്ന് ആരാഞ്ഞ കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് ഒരാഴ്ചകൂടി സമ;യം അനുവദിച്ചു.
വ്യാജ ആധാരം ചമച്ച് മിച്ചഭൂമി കയ്യേറിയാണ് ദിലീപ് ഡി സിനിമാസ് നിർമിച്ചത് എന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഇതു സംബധിച്ച റവന്യു രേഖകൾ കാണാതായതായും പരാതി ഉയർന്നിരുന്നു. സംഭവത്തിൽ നേരത്തെ വിജിലൻസ് അന്വേഷണം നടത്തി ഭൂമികയ്യേറ്റം നടന്നിട്ടില്ല എന്ന റിപ്പോർട്ട് ക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ കോടതി രണ്ടാഴ്ച മുൻപാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കാൻ ഉത്തരവിട്ടത്.
ദിലീപിനു പുറമേ മുൻ ജില്ലാ കളക്ടർ എം എസ് ജയയേയും എതിർകക്ഷിയാക്കിയാണ് പൊതുപ്രവർത്തകനായ പി ഡി ജോസഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഉത്തരവിട്ട് രണ്ടാഴ്ച കഴിഞ്ഞും വിജിലൻസ് നടപടിക്രമങ്ങളിലേക്ക് കടക്കാത്തതിനെ തുടർന്ന്. പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്നാണ് കോടതി വിജിലൻസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്.