കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊഴുത്തിരിക്കുകയാണ്. ഇപ്പോഴിതാ, പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.
അമിത് ഷാ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് അദ്ദേഹത്തിന്റെ നയമെന്നത് വ്യക്തമാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് റാവു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ കോണ്‍ഗ്രസ് കമിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി.
മൈസൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജുവിന്റെ കുടുംബത്തിന് കര്‍ണാടകയിലെത്തിയ അമിത് ഷാ അഞ്ചു ലക്ഷം രൂപകൈമാറിയിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയത്.