Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആർടിസി ഇനി മൂന്ന് മേഖല: ദക്ഷിണമേഖല, മധ്യമേഖല, ഉത്തരമേഖല

കെഎസ്ആർടിസി ഇനി മൂന്ന് മേഖല: ദക്ഷിണമേഖല, മധ്യമേഖല, ഉത്തരമേഖല

കെഎസ്ആർടിസി ഇനി മൂന്ന് മേഖല: ദക്ഷിണമേഖല, മധ്യമേഖല, ഉത്തരമേഖല
തിരുവനന്തപുരം , ബുധന്‍, 25 ജൂലൈ 2018 (10:00 IST)
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. എറണാകുളം, കോഴിക്കോട് മേഖലകളുടെ പ്രഖ്യാപനവും ബുധനാഴ്ച തന്നെ നടക്കും.
 
ജില്ലകളെ വേര്‍തിരിച്ച് ദക്ഷിണമേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്നു മേഖലകാളായിട്ടാണ് തിരിച്ചിരിക്കുന്നത്. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണിൽ‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകൾ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ‍, കാസർകോട് ജില്ലകൾ നോര്‍ത്ത് സോണിലും.
 
ദക്ഷിണമേഖലയുടെ ആസ്ഥാനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയും മധ്യ മേഖലയുടേത് എറണാകുളം ജെട്ടിയും ഉത്തരമേഖലയുടേത് കോഴിക്കോടുമായിരിക്കും. മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് മൂന്ന് മേഖലകളുടെ ചുമതല നല്‍കി. ജി അനില്‍കുമാര്‍ (ദക്ഷിണമേഖല), എം ടി സുകുമാരന്‍ (മധ്യമേഖല), സി വി രാജേന്ദ്രന്‍ (ഉത്തരമേഖല) എന്നിവര്‍ക്കാണ് ചുമതല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ ഒരു വേശ്യയായി ചിത്രീകരിക്കാനാണ് ഇപ്പോൾ എല്ലാവരും ശ്രമിക്കുന്നത്: ശ്രീ റെഡ്ഡി