Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം നടന്നത് മോദിയുടെ മൂ‌ക്കിൻ തുമ്പിൽ, എന്നിട്ടും അദ്ദേഹം മൗനം പാലിച്ചു, മോദി സർക്കാർ നടപ്പിലാക്കിയത് മുഴുവൻ ദുരന്തം: കോൺഗ്രസ്

എല്ലാം നടന്നത് മോദിയുടെ മൂ‌ക്കിൻ തുമ്പിൽ, എന്നിട്ടും അദ്ദേഹം മൗനം പാലിച്ചു, മോദി സർക്കാർ നടപ്പിലാക്കിയത് മുഴുവൻ ദുരന്തം: കോൺഗ്രസ്

ടപ്പിലാക്കിയത് മുഴുവൻ ദുരന്തം: കോൺഗ്രസ്
ന്യൂഡൽഹി , തിങ്കള്‍, 23 മെയ് 2016 (10:57 IST)
മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. എല്ലാ പ്രധാനപ്പെട്ട പ്രശ്നങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയായിരുന്നുവെന്ന് കോൺഗ്രസ്. മോദി സർക്കാർ കഴിഞ്ഞ രണ്ട് വർഷമായി നടപ്പിലാക്കിയത് അപകടകരമായ ഭരണമാണെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോ സഹിതം കോൺഗ്രസ് പാർട്ടിയുടെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.
 
ജെ എൻ യുവിലെ രോഹിത് വെമുലയുടെ ആത്മഹത്യ, പാട്യാല ഹൗസ് കോടതിയിൽ മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്ത സംഭവം, ബീഫ് വിവാദം തുടങ്ങിയ പ്രശ്നങ്ങളാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്. ഈ പ്രശ്നങ്ങളെല്ലാം മോദിയുടെ മൂക്കിൻ തുമ്പിലാണ് നടന്നത് എന്നിട്ടും അദ്ദേഹം നടപടികൾ സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് എന്നും ട്വീറ്റിൽ പറയുന്നു.
 
തെരഞ്ഞെടുപ്പിൽ കേരളം, പുതുച്ചേരി, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മോശമല്ലാത്ത രീതിയിൽ വിജയം കൈവരിക്കാൻ കോൺഗ്രസിന് സാധിച്ചു. കോൺഗ്രസ് പാർട്ടിക്ക് 31.6 ശതമാനം വിജയം ലഭിച്ചു. മറ്റ് പാർട്ടികൾക്ക് 27.4 ശതമാനവും, ബി ജെ പിക്ക് 9.1 ശതമാനവും മാത്രമാണ് ജയമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഹത്തിന് കൈ കൊടുത്ത് സൗഹൃദം പുതുക്കാന്‍ മദ്യപിച്ചെത്തിയ യുവാവ് കൂട്ടിലേക്ക് എടുത്തുചാടി; ശേഷം സംഭവിച്ചത്- വീഡിയോ