ജി 23 നേതാക്കളുടെ യോഗത്തിൽ തരൂരും പിജെ കുര്യനും

Webdunia
വ്യാഴം, 17 മാര്‍ച്ച് 2022 (14:34 IST)
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി‌-23 നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നു. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിലാണ് നിർണായക യോഗം. പാർട്ടിയിൽ മാറ്റങ്ങൾ വേണമെന്നും ഗാന്ധികുടുംബത്തിന്റെ പുറത്ത് നിന്നൊരാൾ പാർട്ടിയുടെ തലപ്പത്തേയ്ക്ക് വരണമെന്നുമാണ് ജി-23 നേതാക്കളുടെ പ്രധാന ആവശ്യം.
 
കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമേ പി.ജെ. കുര്യനും യോഗത്തില്‍ പങ്കെടുത്തു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, രജീന്ദര്‍ കൗർ ഭട്ടാൽ, മണി ശങ്കര്‍ അയ്യര്‍, കുല്‍ദീപ് ശര്‍മ്മ,രാജ് ബാബര്‍, അമരീന്ദര്‍ സിങിന്റെ ഭാര്യ പ്രണീത് കൗര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
 
കപില്‍ സിബലിന്റെ വസതിയാണ് യോഗത്തിനായി ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഗുലാ നബി ആസാദിന്റെ വസതിയിലേക്ക് വേദി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരെ കപിൽ സിബൽ രൂക്ഷവിമർശനമായിരുന്നു ഉയർത്തിയത്. വിമർശനങ്ങളിൽ ചില നേതാക്കള്‍ക്കുള്ള എതിര്‍പ്പാണ് വേദി മാറ്റത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുൻ ഡിജിപി ആർ ശ്രീലേഖ ശാസ്തമംഗലത്ത്, 67 അംഗ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

കേരളം തിരെഞ്ഞെടുപ്പ് ചൂടിലേക്ക്, തദ്ദേശ തെരെഞ്ഞെടുപ്പ് 2 ഘട്ടങ്ങളിലായി ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്

Local Body Election 2025 Kerala Dates: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, വോട്ടെണ്ണല്‍ ഡിസംബര്‍ 13 നു

തന്റെ താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാക്കിയെന്ന് ട്രംപ്

Gold Price Today: 'കൂടാന്‍ വേണ്ടി കുറഞ്ഞതാ'; ഇന്നത്തെ സ്വര്‍ണവില ഞെട്ടിക്കും !

അടുത്ത ലേഖനം
Show comments