കോൺഗ്രസ് പ്രവർത്തകസമിതിയിൽ രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ജി23 നേതാക്കൾ. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെന്നും മുതിർന്ന നേതാക്കളെ രാഹുൽ അവഗണിക്കുന്നുവെന്നും വിമർശനം ഉയർന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരെഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയത്തെ തുടർന്നാണ് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദ് വൻ വിമർശനമാണ് രാഹുലിനെതിരെ ഉയർത്തിയത്. രാഹുലും അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നീ നേതാക്കളും ചേർന്നാണ് പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
പഞ്ചാബിലെ തീരുമാനങ്ങള്‍ പൂര്‍ണമായും പാളി. ഇതിന് ഉത്തരവാദികള്‍ രാഹുലും പ്രിയങ്കയുമാണെന്നും ആസാദ് പറഞ്ഞു.