Publish Date: Thu, 03 Feb 2022 (09:01 IST)
Updated Date: Thu, 03 Feb 2022 (09:03 IST)
വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യാത്തതിന് ടെക് ഭീമന്‍മാര്‍ക്കെതിരെ സര്‍ക്കാര്‍. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവരുമായി ഐടി മന്ത്രാലയം നടത്തിയ മീറ്റിങ്ങിലാണ് വിമര്‍ശനം. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഇവരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഇന്ത്യ വിരുദ്ധവും വ്യാജവുമായ വാര്‍ത്തകള്‍ ചാനല്‍ വഴി പ്രചരിക്കുന്നെന്നും ഇത് പാക്കിസ്ഥാന്‍ അക്കൗണ്ടുകളില്‍ നിന്നുമാണ് വരുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.