Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിൽ: വിതരണത്തിനുള്ള പദ്ധതി തയ്യാറെന്ന് മോദി

മോദി
, ശനി, 15 ഓഗസ്റ്റ് 2020 (15:38 IST)
രാജ്യത്ത് മൂന്ന് കൊറോണവൈറസ് വാക്‌സിനുകൾ പരീക്ഷണഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ അംഗീകരിക്കുമ്പോൾ ഓരോ ഇന്ത്യക്കാരനിലേക്കും എത്തുമെന്ന് സർക്കാർ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മൂന്ന് വാക്‌സിനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഗവേഷകർ മുന്നോട്ടുപോകുമ്പോൾ ഉത്പാദനത്തിനുള്ള ഒരു പദ്ധതിയുമായി ഞങ്ങള്‍ തയ്യാറാണ്. വാക്‌സിന്‍ ഓരോ ഇന്ത്യക്കാരനും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ വിതരണം ചെയ്യാം എന്നതിനായി ഞങ്ങൾ ഒരു റോഡ്‌മാപ്പ് തയ്യാറാക്കിയിട്ടുണ്ട്- മോദി പറഞ്ഞു.
 
ഭാരത് ബയോടെക് ഇന്റര്‍നാണഷണല്‍, സിഡസ് കാഡില, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉത്‌പാദനത്തിനായുള്ള പരീക്ഷണത്തിലുള്ളത്.ഭാരത് ബയോടെക് ഇന്റര്‍നാഷണലിന് മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക്‌ടോക്കിന്റെ വിടവ് നികത്താൻ ഷോർട്ട് വീഡിയോ സേവനവുമായി ഫേസ്‌ബുക്ക്