Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പോരാട്ടത്തിന് ആദരം, ചൈനക്കെതിരെ പരോക്ഷ വിമർശനം സ്വാതന്ത്രദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് മോദി

കൊവിഡ് പോരാട്ടത്തിന് ആദരം, ചൈനക്കെതിരെ പരോക്ഷ വിമർശനം സ്വാതന്ത്രദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് മോദി
, ശനി, 15 ഓഗസ്റ്റ് 2020 (09:24 IST)
ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്രദിനത്തിൽ രാജ്യത്തെ കൊവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കൊവിഡിനെതിരായ പോരാട്ടത്തിൽ ആദരമർപ്പിച്ച പ്രധാനമന്ത്രി പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യപ്രവർത്തകരുടെ സേവനം മഹത്തരമാണ് നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും പ്രധാനമന്ത്രി പറഞ്ഞു.
 
അതേസമയം അതിർത്തിയിലെ കടന്നാക്രമണങ്ങളെയും പ്രധാനമന്ത്രി വിമർശിച്ചു. ചൈനയെ പരോക്ഷമായി വിമർശിച്ച പ്രധാനമന്ത്രി വെട്ടിപിടിക്കൽ നയത്തെ ഇന്ത്യ എക്കാലവും എതിർത്തിട്ടുള്ളതായും കൂടിചേർത്തു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണത്തിലാണ് ചെങ്കോട്ടയിലെ ചടങ്ങുകൾ നടന്നത്.രാഷ്ട്രപിതാവിന് ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം നഗരസഭ പരിധിയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു