Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ; 168 ട്രെയിനുകള്‍ റദ്ദാക്കി, മാര്‍ച്ച് 20 മുതല്‍ 31 വരെ ഈ ട്രെയിനുകൾ ഉണ്ടാകില്ല

കൊറോണ; 168 ട്രെയിനുകള്‍ റദ്ദാക്കി, മാര്‍ച്ച് 20 മുതല്‍ 31 വരെ ഈ ട്രെയിനുകൾ ഉണ്ടാകില്ല

ചിപ്പി പീലിപ്പോസ്

, വ്യാഴം, 19 മാര്‍ച്ച് 2020 (12:25 IST)
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 171 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഇന്ന് പുതിയതായി രണ്ട് കേസുകളും തെലങ്കാനയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ ടെസ്റ്റിനു അയച്ച 90 പേരിൽ നിന്ന് 2 പേർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്ന് കഴിഞ്ഞു. കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരം.
 
171 രോഗ ബാധിതരില്‍ 25 പേര്‍ വിദേശികളാണ്. അതേസമയം, മഹാരാഷ്ട്രയിൽ ആണ് ഏറ്റവും അധികം കൊറോണ ബാധിതർ ഉള്ളത്. 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ 27 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3 പേർ ഡിസ്ചാർജ് ആയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനമായി 168 ട്രെയിനുകള്‍ റദ്ദാക്കി. 
 
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നാണ് റെയിൽ‌വേയുടെ വിശദീകരണം. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയവളില്‍ സര്‍വീസ് നടത്താനിരുന്ന 168 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഒപ്പം, പ്ലാസ്റ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്നും 50 രൂപയിലേക്ക് ഉയർത്തിയിട്ടുമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്19; മരണം 9000, രോഗബാധിതർ രണ്ടു ലക്ഷത്തിലധികം, വിറങ്ങലിൽച്ച് ഇറ്റലിയും യൂറോപ്പും