Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 99 പേർക്ക്, രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 511

തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 99 പേർക്ക്, രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 511
ഡൽഹി , ചൊവ്വ, 24 മാര്‍ച്ച് 2020 (13:49 IST)
ഡൽഹി: രാജ്യത്ത് ആശങ്ക പരത്തി കോവിഡ് 19 ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. കർണാടകയും മഹാരാഷ്ട്രയിലും ഉൾപ്പടെ പുതിയ പത്ത് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 511 ആയി. തിങ്കളാഴ്ച മാത്രം 99 പേർക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. 
 
മണിപ്പൂരിൽ രോഗബധ സ്ഥിരീകരിച്ചത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. യുകെ‌യിലേക്ക് യാത്ര ചെയ്ത തിരികെയെത്തിയ 23 കാരനാണ് മണിപ്പൂരിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 97 പേർക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
 
കേരളത്തിൽ 95 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ നാലുപേർ രോഗം ഭേതമായി ആശുപത്രി വിട്ടു. കര്‍ണാടകയില്‍ 37 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍(32), ഗുജറാത്ത്(30), ഡല്‍ഹി(29), ഹരിയാന(26), പഞ്ചാബ്(23), ലഡാക്ക്(13), തമിഴ്‌നാട്(12), പശ്ചിമബംഗാല്‍(7), ആന്ധ്രപ്രദേശ്(7) മധ്യപ്രദേശ്(6), ചണ്ഡീഗഡ്(6), ഉത്തരാഖണ്ഡ്(5), ജമ്മുകശ്മീര്‍(4),, ഹിമാചല്‍ പ്രദേശ്(3), ബീഹാര്‍(2), ഒറീസ്സ(2) പുതുച്ചേരി(1). ചത്തീസ്ഗഡ്(1) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ(പുതിയ കേസുകളിൾക്കനുസരിച്ച് കണക്കുകൾ മാറിയിരിക്കാം) 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു; കൊച്ചി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്