Publish Date: Fri, 20 Mar 2020 (18:25 IST)
Updated Date: Fri, 20 Mar 2020 (18:33 IST)
കേരളത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 30 ആയി. കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്.
മൂന്നാറില്‍ നിന്നെത്തിയ അഞ്ച് വിനോദ സഞ്ചാരികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇവരെ വിമാനത്താവളത്തില്‍ വച്ച് പിടികൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചിയില്‍ രോഗബാധിതരായവരുടെ നില തൃപ്‌തികരമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.