Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടകിൽ കോവിഡ് സ്ഥിരീകരിച്ചതോടെ നിരോധനാജ്ഞ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 180 ആയി, സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐസിഎംആർ

കുടകിൽ കോവിഡ് സ്ഥിരീകരിച്ചതോടെ നിരോധനാജ്ഞ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 180 ആയി, സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐസിഎംആർ
, വ്യാഴം, 19 മാര്‍ച്ച് 2020 (13:57 IST)
ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ രാജ്യത്ത് 180 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. നോയിഡയിൽ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എച്ച്സിഎൽ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 11 പേർക്കാണ് ഇന്ന് മാത്രം രാജ്യത്ത് കോവിഡ് 19 റിപ്പോർട്ട് ചര്യ്തിരിക്കുന്നത്.
 
കുടകിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ബിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കർണാടകത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 47 പേരാണ് വൈറസ് ബാധ സ്ഥിരീകരിച്ച് മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്. നാലുപേർക്കാണ് ഇന്നുമാത്രം മഹാരഷ്ട്രയിൽ കോവിദ് 69 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ രണ്ട് പേർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചണ്ഡീഗഡിൽ ഇന്ന് ആദ്യ കോവിദ് 19 റിപ്പോർട്ട് ചെയ്തു.   
 
അതേസമയം രാജ്യത്ത് കോവിഡ് 19 സാമൂഹിക വ്യാപനം ആരംഭിച്ചിട്ടില്ല എന്ന് ഐസിഎംആർ വ്യക്തമാക്കി. കമ്മ്യൂണിറ്റി സ്പ്രെഡ് തടയുന്നതിന്റെ ഭാഗമായി പലയിടങ്ങളിൽനിന്നും റാൻഡമായി 826 സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ എല്ലാവരുടെ ഫലവും നെഗറ്റീവ് ആണെന്ന് ഐസിഎംആർ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; 168 ട്രെയിനുകള്‍ റദ്ദാക്കി, മാര്‍ച്ച് 20 മുതല്‍ 31 വരെ ഈ ട്രെയിനുകൾ ഉണ്ടാകില്ല