Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൃതദേഹവുമായി യാത്ര ചെയ്ത ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മൃതദേഹവുമായി യാത്ര ചെയ്ത ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
, ശനി, 2 മെയ് 2020 (10:19 IST)
മുംബൈ: മൃതദേഹവുമായി മുംബൈയിലിന്നും കർണാടകയിലേക്ക് യാത്ര ചെയ്ത ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാണ്ഡ്യയിൽ എത്തിയതോടെ നടത്തിയ പരിശോധനയിലാണ് ആംബുലൻസിൽ സഞ്ചരിച്ച ആറുപേരിൽ മൂന്നുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. വഴിമധ്യേ ഇവർ ലിഫ്റ്റ് നൽകിയ ഒരു സ്ത്രീയ്ക്കും കുഞ്ഞിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഹൃദയാഘാതത്തെ തുടർന്ന് 56 കാാരനായ ഓട്ടോ ഡ്രൈവർ മരിച്ചതോടെ അധികൃതരുടെ അനുവാദത്തോടെ മൃദദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ശവ സംസ്കാരത്തിന് ശേഷം മാണ്ഡ്യയിലെ അധികൃതർ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയതോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ച വ്യക്തിയുടെ മകൻ സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ്. ഇയാളിൽനിന്നുമാകാം വൈറസ് മറ്റുള്ളവരിലേക്ക് പരന്നത് എന്നാണ് അനുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളനക്കമില്ലാതെ ഇന്ന് തൃശൂര്‍പൂരം; ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രം നടത്തും