Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 2,293 പേർക്ക് വൈറസ് ബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,000 കടന്നു

24 മണിക്കൂറിനിടെ 2,293 പേർക്ക് വൈറസ് ബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,000 കടന്നു
, ശനി, 2 മെയ് 2020 (09:45 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,293 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഒരു ദിവസം കൊവിഡ് 19 സ്ഥിരീകരിയ്ക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 37,336 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 71 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 1,218 ആയി.
 
26,167 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 9950 പേർ രോഗമുതി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 11,508 ആയി, 485 പേർ മഹാരാഷ്ട്രയിൽ മരണപ്പെടുകയും ചെയ്തു. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 4,720 ആയി, ഡൽഹിയിൽ 3,738 പേർക്കാണ് രോഗബധ സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ 2,719 പേർക്കും, രാജസ്ഥാനിൽ 2,666 പേർക്കും, തമിഴ്നാട്ടിൽ 2,526 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രം