Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കും, വെന്റിലേറ്ററുകൾ സജ്ജീകരിക്കും, കോവിഡ് പ്രതിരോധത്തിന് ഇന്ത്യൻ റെയിൽവേ

കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കും, വെന്റിലേറ്ററുകൾ സജ്ജീകരിക്കും,  കോവിഡ് പ്രതിരോധത്തിന് ഇന്ത്യൻ റെയിൽവേ
, വ്യാഴം, 26 മാര്‍ച്ച് 2020 (13:26 IST)
ഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിയേകാൻ ഇന്ത്യൻ റെയിൽ‌വേയും വിദൂര ഗ്രാമങ്ങളിൽ കോവിഡ് 19 ചികിത്സക്കുള്ള സാങ്കേതിക അപര്യാപ്തകൾ പരിഹരിക്കുന്നതിന് ട്രെയിനുകളുടെ കോച്ചുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ. ഒരുങ്ങുകയാണ് റെയില്‍വേ. റെയിൽ‌വേയുടെ ഫാക്ടറികളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാനും തീരുമാനമായി. ഇതു സംബന്ധിച്ച് റെയിൽവെ മന്ത്രി പിയുഷ് ഗോയൽ റെയിൽവേ ബോർഡ് വികെ യാദവിന് നിർദേശം നൽകി. 
 
കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ എല്‍എച്ച്ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും ഇനി നടക്കുക. വെന്റിലേറ്ററുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാവും നിർമ്മിക്കുക. രാജ്യത്ത് വൈറസ് ബാധ സമൂഹ വ്യാപനത്തിലേക്ക് കടന്നാൻ ഗ്രാമങ്ങളിലേക്ക് ഉൾപ്പടെ മെഡിക്കൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ ചേരിയിൽ നാല് പേർക്ക് കൊറോണ സ്ഥിരീകരിച്ചു, 50,000 പേർ നിരീക്ഷണത്തിൽ