Webdunia - Bharat's app for daily news and videos

Install App

ആശങ്കയായി കോവിഡ്19; ഇന്ത്യയിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ചിപ്പി പീലിപ്പോസ്
ബുധന്‍, 4 മാര്‍ച്ച് 2020 (10:30 IST)
ഇന്ത്യയെ ആശങ്കയിലാഴ്ത്തി കോവിഡ് 19. 15 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്കാർ കൊറോണ സ്ഥിരീകരിച്ചത്. പുണെയിൽ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. 
 
ഡൽഹി, തെലങ്കാന, രാജസ്ഥാൻ എന്നിവടങ്ങളിലാണ് നേരത്തേ കൊറോണ സ്ഥിരീകരിച്ചത്. ഇവർ ശക്തമായ ചികിത്സയിലാണ്. കേരളത്തിലായിരുന്നു ആദ്യം കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച 3 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിരുന്നു. 
 
ഇറ്റലിയിൽ നിന്ന് 23 പേരടങ്ങുന്ന സംഘമായിരുന്നു ഫെബ്രുവരി 21നു ഇന്ത്യയിൽ എത്തിയത്. 21നു ഡൽഹിയിലെത്തിയ സംഘം അവിടെനിന്ന് ജോധ്പുർ, ബിക്കാനേർ, ജയ്സാൽമേർ, ഉദയ്പുർ എന്നിവിടങ്ങള്‍ സന്ദർശിച്ചിരുന്നു. ഇതിനുശേഷം 28നാണ് രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. രോഗിയുമായും ഈ യാത്രാസംഘവുമായും ഇടപെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. 
 
അതേസമയം, വിദേശത്ത് നിന്നും എത്തിയ യുവാവ് രോഗലക്ഷണങ്ങൾ കാണിച്ച് കേരളത്തിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ യുവാവ് പിന്നീട് മരണപ്പെട്ടെങ്കിലും അതിനു കാരണം കൊറോണ അല്ലെന്നായിരുന്നു റിപ്പോർട്ട്. ന്യുമോണിയ ബാധിച്ചായിരുന്നു യുവാവ് മരിച്ചത്. 
 
ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ മകളുടെ പിറന്നാൾ ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുന്നേ ആണ് കഴിഞ്ഞത്. കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവരെ നിരീക്ഷിച്ച് വരികയാണ്. ഇയാൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരോടും പരിശോധനയിൽ വിധേയരാകാൻ നിർദേശം നൽകി കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments