ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന 7 രാജ്യങ്ങള്‍ :യുഎസ് മൂന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം അറിയാമോ
ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ആളുകളുണ്ട്.
ഭക്ഷണം പാഴാക്കുന്നത് ഒരു നല്ല ശീലമല്ല. ഭക്ഷണം എന്നത് പരിമിതമായ ഒരു വസ്തുവാണ്. അത് നിരവധി ആളുകളുടെ പരിശ്രമത്തിന്റെ ഫലമാണ്. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ആളുകളുണ്ട്. അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് ഏതൊരു സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. ഭക്ഷണം പാഴാക്കുന്നതുമൂലം ലോകത്തിന് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭക്ഷണം പാഴാക്കുന്നത് ഭൂമിക്ക് തന്നെ ദോഷം ചെയ്യും. ഭക്ഷണ മാലിന്യം ചീഞ്ഞഴുകുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഏറ്റവും ദോഷകരമായ ഹരിതഗൃഹ വാതകങ്ങളിലൊന്നായ മീഥെയ്ന്‍ വാതകം പുറത്തുവിടുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍ ലോകമെമ്പാടും ഉത്പാദിപ്പിക്കുന്ന മൊത്തം ഹരിതഗൃഹ വാതക ഉദ്ഭവത്തിന്റെ ഏകദേശം 9 ശതമാനം പാഴാക്കുന്ന ഭക്ഷണത്തില്‍ നിന്നാണ്.
ലോകമെമ്പാടും ഇത്രയധികം ഭക്ഷണം പാഴാക്കുമ്പോഴും ദശലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും പട്ടിണി കിടക്കുന്നുണ്ടെന്നത് ദുഃഖകരമാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ (UNEP) റിപ്പോര്‍ട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള ആളുകള്‍ എല്ലാ വര്‍ഷവും 1 ട്രില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന ഭക്ഷണം പാഴാക്കുന്നുണ്ട്. അതേസമയം 783 ദശലക്ഷം ആളുകള്‍ വിശപ്പുമായി പൊരുതുകയും ചെയ്യുന്നു.
ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാല്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ചൈനയില്‍ എല്ലാ വര്‍ഷവും ഏകദേശം 108.7 ദശലക്ഷം ടണ്‍ ഭക്ഷണം പാഴാക്കുന്നു. ഇന്ത്യ 78.1 ദശലക്ഷം ടണ്‍ ഭക്ഷണം പാഴാക്കുന്നു. അമേരിക്ക എല്ലാ വര്‍ഷവും 24.7 ദശലക്ഷം ടണ്‍ ഭക്ഷണമാണ് പാഴാക്കുന്നത്. യൂറോപ്പില്‍ ഫ്രാന്‍സും ജര്‍മ്മനിയും പ്രതിവര്‍ഷം 3.9 മുതല്‍ 6.5 ദശലക്ഷം ടണ്‍ വരെ പാഴാക്കുന്നു. ദക്ഷിണാഫ്രിക്കയും ഘാനയും പ്രതിവര്‍ഷം ഏകദേശം 2.8 ദശലക്ഷം ടണ്‍ ഭക്ഷണവും പാഴാക്കുന്നു.