Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീരാമന്റെ കോലം കത്തിക്കുന്ന വീഡിയോ വൈറലായി; തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

രാവണനെ സ്തുതിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

Video of burning Lord Rama's effigy goes viral

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ഒക്‌ടോബര്‍ 2025 (17:36 IST)
ഒരു കൂട്ടം യുവാക്കള്‍ ശ്രീരാമന്റെ കോലം കത്തിക്കുകയും രാവണനെ സ്തുതിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഫിഫ്ത്ത് തമിഴ് സംഘം എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പെട്ടെന്ന് വൈറലാകുകയും പോലീസ് നടപടിയിലേക്ക് നയിക്കുകയും ചെയ്തത്.
 
വീഡിയോയില്‍, 'രാവണനെ സ്തുതിക്കുക' എന്ന് വിളിച്ചുകൊണ്ട് യുവാക്കള്‍ രാമന്റെ കോലത്തിന് തീയിടുന്നത് കാണാം. ശേഷം കത്തിച്ച രാമന്റെ കോലത്തിന് പകരം പത്ത് തലയുള്ള രാവണന്‍ വീണ പിടിച്ചു നില്‍ക്കുന്നതിന്റെ ചിത്രവും ക്ലിപ്പില്‍ ഉണ്ടായിരുന്നു.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 192, 196 (1)(എ), 197, 299, 302, 353 (2) എന്നിവ പ്രകാരം സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തെത്തുടര്‍ന്ന് വ്യാഴാഴ്ച 36 കാരനായ അടൈക്കലരാജിനെ അറസ്റ്റ് ചെയ്തു. 
 
ഇതില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇത്തരം പോസ്റ്റുകള്‍ സൃഷ്ടിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ എതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്