Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

കാസർഗോഡ് അതിർത്തി തുറന്നു, നിബന്ധനകളോടെ രോഗികൾക്ക് മംഗളുരുവിലെ ആശുപത്രികളിലേക്ക് യാത്ര ചെയ്യാം

വാർത്തകൾ
, വ്യാഴം, 2 ഏപ്രില്‍ 2020 (08:36 IST)
കാസർഗോഡ്: കോടതി ഇടപെട്ടതോടെ കേരള കർണാടക അതിർത്തി തുറന്നു. കാസർഗോഡ് നിന്നും അടിയന്തര ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക് തലപ്പാടി വഴി നിയന്ത്രണങ്ങളോടെ മംഗളുരുവിലെ ആശുപത്രിയിലേക് പോകാനുള്ള അനുമതി മാത്രമാണ് ഉള്ളത്.  
 
രോഗികളെ പരിശോധിയ്ക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രമേ മംഗളുരുവിലെ ആശുപത്രികളിലേയ്ക്കുള്ള യാത്ര അനുവദിക്കൂ. ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ കർണാടക സർക്കാർ അതിർത്തിയിൽ ഒരുക്കും. തലപ്പാടിയിൽ കർണാടകം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഗളുരുവിലേക്കള്ള അതിർത്തി തുറക്കണം എന്നും ഇത് കേന്ദ്ര സർക്കാർ ഉറപ്പാക്കണം എന്നും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കർണാടക അതിർത്തി അടച്ചതോടെ ചികിത്സ  ലഭിക്കാതെ നിരവധി പേർ കാസർഗോഡ് മരിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി പുറത്തിറങ്ങില്ല സാറേ..., ലോക്‌ഡൗൺ ലംഘിച്ചവരെ കൊറോണ മുഖംമൂടി ധരിപ്പിച്ച് ഏത്തമിടീച്ച് പൊലീസ്, വീഡിയോ !