Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മഴയും മഞ്ഞും കൂടുന്നതോടെ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് പഠനം

വാർത്തകൾ
, തിങ്കള്‍, 20 ജൂലൈ 2020 (09:34 IST)
ഡല്‍ഹി: മഴയും മഞ്ഞും ശക്തമാകുന്നതോടെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠനം ഭുബനേശ്വര്‍ ഐഐടിയില്‍, എയിംസ് എന്നിവയിൽനിന്നുമുള്ള ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് ആശങ്ക വർധിപ്പിയ്ക്കുന്ന കണ്ടെത്തൽ. മഴയും മഞ്ഞും വർധിയ്ക്കുമ്പോൾ അന്തരീക്ഷത്തിൽ താപനില കുറയുന്നതും ആന്തരീക്ഷ ആർദ്രത വർധിയ്ക്കുന്നതും രോഗവ്യാപനം രൂക്ഷമാകുന്നതിന് കാരണമാകും എന്നാണ് പഠനത്തിലെ കണ്ടെത്തൽ.   
 
ഏപ്രിലിനും ജൂണിനും ഇടയ്ക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച്‌ രോഗവ്യാപനത്തിന്റെ തോത് താരതമ്യേന കുറയുമെന്നും പഠനം അവകാശപ്പെടുന്നു. ഇതിന് മുൻപ് ഉണ്ടായ സാര്‍സ്, എച്ച്‌ വണ്‍ എന്‍ വണ്‍ എന്നീ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും കാലാവസ്ഥയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട് എന്ന് പഠനം വ്യക്തമാക്കുന്നു. അന്തരീക്ഷത്തിൽ ആർദ്രത വാർധിയ്ക്കുന്നത് കൊവിഡ് വ്യാപനം രൂക്ഷമാക്കും എന്ന് നേരത്തെ വിദേശ പഠനങ്ങളിലും കണ്ടെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയില്‍ 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ഡോ. ശശി തരൂര്‍ എംപി