Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19; മഹാരാഷ്ട്രയും തമിഴ്നാടും ആശങ്കയിൽ, കേരളം അതിജീവിക്കുന്നു- കണക്കുകളിങ്ങനെ

കൊവിഡ് 19; മഹാരാഷ്ട്രയും തമിഴ്നാടും ആശങ്കയിൽ, കേരളം അതിജീവിക്കുന്നു- കണക്കുകളിങ്ങനെ

അനു മുരളി

, ചൊവ്വ, 7 ഏപ്രില്‍ 2020 (20:53 IST)
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 ഇന്ത്യയേയും പേടിപ്പിക്കുകയാണ്. ഇന്ത്യയിലെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് കൊവിഡ് 19. അതിന്റെ ഇരട്ടിശക്തിയിൽ പൊരുതുകയാണ് ഇന്ത്യൻ ജനത. മാർച്ച് ആദ്യ വാരങ്ങളിൽ ഏറ്റവും അധികം കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും അധികം കേസുകളുള്ള സംസ്ഥാനങ്ങളിൽ ഒന്ന് കേരളം ആയിരുന്നു. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും. 
 
ഈ ലിസ്റ്റിൽ ആദ്യ അഞ്ചിൽ പോലും തമിഴ്നാട് ഉണ്ടായിരുന്നില്ല. എന്നാൽ, കാര്യങ്ങൾ പതുക്കെ മാറിമറിഞ്ഞു. ഇപ്പോൾ കേരളം അതിജീവിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കള്ളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെടുത്തുന്ന വർധനവ് ഇല്ല. എന്നാൽ, തമിഴ്നാടിന്റേയും മഹാരാഷ്ട്രയുടേയും കാര്യങ്ങൾ അവതാളത്തിലായിരിക്കുകയാണ്. സ്ഥിതികൾ അതിരൂക്ഷം.
 
മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകളാണ് ‍. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയില്‍ മാത്രം 590 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 
 
തമിഴ്നാട്ടിൽ 69 പേർക്ക് ആണ് ഇന്ന് മാത്രം കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 760 ആയി. 5099 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 150 ആയി ഉയര്‍ന്നു. ഇതില്‍ ഇന്ന് മരിച്ചത് 13 പേരാണ്. 419 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 
 
കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 345 ആണ്. ഇതിൽ 71 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 2 പേർ മരണമടഞ്ഞു. നിലവിൽ 275 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും അധികം രോഗികൾ ഭേദമായത് കേരളത്തിലാണ്. നിലവിൽ ചികിത്സയിൽ ഇരിക്കുന്ന രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഓരോ സംസ്ഥാനങ്ങളുടേയും കണക്കുകളെടുത്താൽ കേരളം എട്ടാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് നിന്നുമാണ് കേരളം 3 ആഴ്ചകൾ കൊണ്ട് എട്ടാം സ്ഥാനത്തേക്ക് എത്തിയത് എന്നത് നമുക്ക് ആശ്വസിക്കാം.
(ചിത്രത്തിനു കടപ്പാട്: കൊവിഡ് 19 ട്രാക്കർ. covid19india.org/)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗൺ; വീട്ടിലിരുന്ന് രാപകൽ വ്യത്യാസമില്ലാതെ പോൺ കാണുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ വൻ വർധനവ്