കൊറോണ; ദുരിതാശ്വാസമായി 1.25 കോടി രൂപ നല്‍കി അജിത്ത്

അനു മുരളി

ചൊവ്വ, 7 ഏപ്രില്‍ 2020 (18:53 IST)
കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് തമിഴ് നടൻ അജിത്തും. രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇതിലേക്ക് ഒന്നേകാൽ കോടി രൂപയാണ് അജിത് സംഭാവനയായി നൽകിയത്.
 
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും അജിത് സംഭാവന നൽകി. നേരത്തേ, രജനികാന്ത്, സൂര്യ, കാർത്തി, ശിവകാർത്തികേയൻ, നയൻ‌താര, ഐശ്വര്യ രാജേഷ് തുടങ്ങിയവർ സംഭാവനയുമായി രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊവിഡ് 19; ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം നൽകി മോഹൻലാൽ