Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024 അവസാനത്തോടെ മാത്രമെ കൊവിഡ് വാക്‌സിൻ എല്ലാവർക്കും ലഭ്യമാകുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

2024 അവസാനത്തോടെ മാത്രമെ കൊവിഡ് വാക്‌സിൻ എല്ലാവർക്കും ലഭ്യമാകുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി
, തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (19:57 IST)
കൊവിഡ് വാക്‌സിൻ ലോകത്ത് എല്ലാവർക്കും ലഭിക്കുന്നതിന് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണക്കമ്പനിയുടെ തലവന്‍. വാക്‌സിന്‍ വളരെവേഗം ലഭ്യമാക്കാന്‍ കഴിയും വിധം വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇനിയും ഉത്‌പാദനശേഷി കൈവരിച്ചിട്ടില്ലെന്ന് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാര്‍ പൂനവാല ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
കൊവിഡ് വാക്‌സിൻ ഈ വർഷം അവസാനത്തോടെ ലഭിചേക്കുമെന്ന വാർത്തകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. വാക്‌സിൻ എല്ലാവരിലും എത്താൻ നാല് മുതൽ അഞ്ച് വർഷം വരെ കാത്തിരിക്കേണ്ടി വരും. വാക്‌സിന്‍ വളരെവേഗം ലഭ്യമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നിലവില്‍ ആരെങ്കിലും എത്തിയതായി തനിക്ക് അറിലവില്ലെന്നും പൂനവാല പറഞ്ഞു. 
 
ആസ്ട്ര സെനിക്ക, നോവ വാക്‌സ് എന്നിവയടക്കം കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്പനികളുമായാണ് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നത്.റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും സെറം ഇൻസ്റ്റിറ്റ്യൂട്ട് സഹകരിചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂളുകൾ സെപ്‌റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ തുറക്കില്ലെന്ന് മുഖ്യമന്ത്രി