Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം വ്യാജവാർത്തകൾ, പൊട്ടിത്തെറിച്ച് ഡിവില്ലേഴ്‌സ്

AB Devilliers rejects the fake newses
, വെള്ളി, 1 മെയ് 2020 (15:35 IST)
ദക്ഷിണാഫ്രിക്കൻ നായകനായി ടീമിൽ മടങ്ങിയെത്തണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നോട് ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി സൂപ്പര്‍ താരം എബി ഡിവില്ല്യേഴ്‌സ്.തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഡിവില്ലേഴ്‌സ് ഈ വാർത്തകൾ തള്ളികളഞത്. മുൻപ് സ്റ്റാർ സ്പോർട്സ് ആയിരുന്നു ഡിവില്ലേഴ്‌സിനെ നായകനായി ക്രിക്കറ്റ് ബോർഡ് വിളിച്ചുവെന്ന വാർത്ത പ്രസിദ്ധീകരിച്ചത്.
 
ടീമിനെ നയിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നെ സമീപിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. ഇക്കാലത്ത് എന്ത് വിശ്വസിക്കണം എന്ന് അറിയുന്നത് തന്നെ കഠിനമാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക.ഡിവില്ലേഴ്‌സ് ട്വിറ്ററിൽ കുറിച്ചു.
 
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് സൂപ്പർതാരം ഡിവില്ലേഴ്‌സിനെ ക്യാപ്‌റ്റനായി തിരികെ ടീമിലേക്ക് വിളിച്ചുവെന്ന വാർത്തകൾ പ്രചരിച്ചത്. ഈ വാർത്തയാണ് താരം ഇപ്പോൾ തള്ളി കളഞ്ഞിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം ചുനി ഗോസ്വാമി ഓർമ്മയായി