കോവിഡ് രോഗബാധ: രാജ്യത്ത് ഞായറാഴ്ചമാത്രം മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്കുകേട്ടാല്‍ ഞെട്ടും
, ചൊവ്വ, 18 മെയ് 2021 (20:36 IST)
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ താണ്ഡവത്തില്‍ പൊതു ജനത്തിനൊപ്പം അവര്‍ക്ക് ആശ്വാസമേകുന്ന ആരോഗ്യ രംഗത്തെ ഡോക്ടര്‍മാര്‍ക്കും കനത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. ഇന്ത്യയിലെ കണക്കനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച മാത്രം 50 ഡോക്ടര്‍മാരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.
ഐ.എം.എ യുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇവരുടെ കണക്കുകള്‍ പ്രകാരം കോവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ 244 ഡോക്ടര്‍മാരാണ് മരിച്ചത്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ കോവിഡ് സ്ഥിരീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച 26 കാരനായ അനസ് മുജാഹിദ്ദീന്‍ ആണ്. ഡല്‍ഹിയിലെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം.
ഇതിനൊപ്പം കഴിഞ്ഞ വര്‍ഷം ഉണ്ടായ ആദ്യ തരംഗത്തില്‍ ആകെ 736 ഡോക്ടര്‍മാരാണ് മരിച്ചത്. ഇതനുസരിച്ച് ഇതുവരെ രാജ്യത്ത് ആയിരത്തിലധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചു എന്നാണു കണക്കാക്കുന്നത്. ഇതില്‍ ഏറ്റവുമധികം ഡോക്ടര്‍മാര്‍ ബിഹാറിലാണ് മരിച്ചത് - 69 പേര്‍. ഉത്തര്‍പ്രദേശില്‍ 34, ഡല്‍ഹിയില്‍ 27 എന്നിങ്ങനെയാണ്.
Follow Webdunia malayalam
അടുത്ത ലേഖനം