Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം
						
		
						
				
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാല് മരണം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കേരളത്തില്‍
			
		          
	  
	
		
										
								
																	Covid - 19 Cases in India: രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ 5,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 764 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കോവിഡ് കേസുകള്‍ 5,364 ആയി. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാല് മരണം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കേരളത്തില്‍. പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണം. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 192 പുതിയ കോവിഡ് കേസുകളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 107 കേസുകളും പശ്ചിമ ബംഗാളില്‍ 58 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
									
										
								
																	
	 
	മുന്‍ വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീവ്രത കുറഞ്ഞ വകഭേദമാണ് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിനു കാരണം. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാവുന്ന രോഗലക്ഷണങ്ങളാണ് വലിയൊരു ശതമാനം പോസിറ്റീവ് കേസുകളിലും കാണുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.