Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

Shine

നിഹാരിക കെ.എസ്

, ശനി, 7 ജൂണ്‍ 2025 (11:21 IST)
ഷൈന്‍ ടോം ചാക്കോയ്ക്കും കുടുംബത്തിനും പിന്തുണ ആവശ്യമുള്ള സമയമാണ് ഇതെന്ന് നടന്‍ ആസിഫ് അലി. ഷൈന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും കുറ്റപ്പെടുത്തുകയും ചെയ്തത് പോലെ, ഇപ്പോൾ അവനൊരു ആവശ്യം ഉള്ളപ്പോൾ നമ്മൾ വേണം കൂടെ നിൽക്കാൻ എന്നാണ് ആസിഫ് അലി പറയുന്നത്. ഷൈന്‍ ടോം ചാക്കോയുടെ കുസൃതികള്‍ക്കെല്ലാം നമ്മളെല്ലാം ചിരിക്കുകയും ദേഷ്യം പിടിക്കുകയും കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ എല്ലാരുടെയും പിന്തുണ ആ കുടുംബത്തിന് ആവശ്യമാണ് എന്നാണ് ആസിഫ് അലി പറയുന്നത്.
 
'വളരെ സങ്കടത്തോടെ കേട്ടൊരു വാര്‍ത്തയാണ് ഷൈന്‍ ടോമിന്റെ കുടുംബത്തിന് സംഭവിച്ച അപകടം. ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മള്‍ ചിരിച്ചിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, ഉപദേശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇനിയങ്ങോട്ട് നമ്മുടെയെല്ലാവരുടെയും പിന്തുണ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ആ കുടുംബത്തിനു ശക്തമായി മുന്നോട്ട് പോവാന്‍ ആവശ്യമുണ്ട്” എന്നാണ് ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചത്. 
 
അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടയിലാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. നേരത്തെ തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ഷൈന്‍. അപകടത്തിൽ നടന്റെ അച്ഛൻ ചാക്കോ മരണപ്പെട്ടു. അമ്മയ്ക്കും ഷൈനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു