Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്‌ഡൗൺ പേടിയിൽ മുംബൈ നഗരം വിട്ട് കുടിയേറ്റ തൊഴിലാളികൾ

ലോക്ക്‌ഡൗൺ പേടിയിൽ മുംബൈ നഗരം വിട്ട് കുടിയേറ്റ തൊഴിലാളികൾ
, തിങ്കള്‍, 5 ഏപ്രില്‍ 2021 (14:03 IST)
മുംബൈയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾ നഗരം വിടുന്നതായി റിപ്പോർട്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് നഗരത്തിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ നഗരം വിടുന്നത്.
 
നിലവിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങുന്നത്. 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് മുംബൈയിൽ മാത്രമുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു