Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചുവെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചുവെന്ന് കേന്ദ്രം
, ബുധന്‍, 2 ജൂണ്‍ 2021 (17:13 IST)
ഇന്ത്യയുടെ പകുതിയോളം പ്രദേശത്തും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാണെന്ന് റിപ്പോർട്ട്. രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗം പകരുന്നതില്‍ രാജ്യം സ്ഥിരത കൈവരിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.
 
രാജ്യത്തെ 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
 
ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ  ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുണ്ടായിരുന്നത്. എന്നാൽ ഏപ്രിൽ അവസാനത്തോട് ഇത് 600 ജില്ലകളായി ഉയർന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെ പോലെ അതീവ ഗുരുതരമാകും; റിപ്പോര്‍ട്ട്