Publish Date: Fri, 13 Nov 2020 (11:08 IST)
Updated Date: Fri, 13 Nov 2020 (14:03 IST)
രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 44,878 പേർക്ക്. അതേസമയം 49,079 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി രോഗബാധിതരുടെ എണ്ണത്തേക്കാൾ രോഗമുക്തരുടെ എണ്ണം ഉയരുന്നത് രാജ്യത്തിന് ആശ്വസിക്കാവുന്ന കാര്യമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 547 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 1,28,688 ആയി. ഇതുവരെ 87,28,795 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അതേസമയം നിലവിൽ 4,84,547 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 81,15,580 പേർ രോഗമുക്തി നേടി.